കെട്ട കോവിഡ് കാലം അങ്ങനെ ബോസേട്ടനെയും കൊണ്ടു പോയി . 2000 ങ്ങളിൽ കാര്യവട്ടം ക്യാമ്പസിൽ പഠിച്ചിരുന്നവർക്കും, ടെക്നോപാർകിലെ ചെറിയ കമ്പനികളിൽ ജോലി ചെയ്തിരുന്ന കാര്യവട്ടത്തെ ലോഡ്ജുകളിൽ താമസിച്ചിരുന്നവർക്കും ബോസേട്ടനെയും ഹോട്ടൽ ഹരീഷ് നെയും മറക്കാൻ കഴിയില്ല .. അധികം കടകൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ജംക്ഷൻ ആയിരുന്നു അന്ന് കാര്യവട്ടം ജംക്ഷൻ .. അവിടുത്തെ ഒരു ചെറിയ ഹോട്ടൽ , അതിന്റെ നടത്തിപ്പ്കാരൻ ആയിരുന്നു ബോസേട്ടൻ .
2000 ത്തില് കാര്യവട്ടം എൻജിനിയറിങ് കോളേജിൽ വിദ്യാർഥി ആയി ചെന്നപ്പോൾ മുതൽ ഹോട്ടൽ ഹരീഷ് ലെ മേശയിലെ പറ്റുബുക്കിലെ ഒരു പേജ് എനിക്കായി തുറന്നിരുന്നു .. ഞങ്ങളുടെ പിൻതലമുറയിലെ കുട്ടികൾ അവിടുത്തെ പറ്റുകാർ ആയിരുന്നു .. കാര്യവട്ടത്തെ ഓർമ്മകളിൽ എന്നും ഒരു സ്ഥാനം ഹരീഷ് ഹോട്ടലിനും ബോസേട്ടനും ഉണ്ടായിരുന്നു ..
ബ്ലഡ് ക്യാൻസർ രോഗം തിരിച്ചറിഞ്ഞത് വൈകിയായിരുന്നു , ആർസിസി യിലെ ചികിൽസ തുടരുന്നതിന്റെ ഇടയിൽ ആയിരുന്നത്രേ ബോസേട്ടൻ യാത്രയാവുന്നത് ..
ആദരാഞ്ജലികൾ ബോസേട്ട ..

0 comments:
Post a Comment